1
ആശാ പ്രവർത്തകർക്കുള്ള കോവിഡ് പ്രതിരോധ സാമഗ്രികൾ യൂത്ത് ലീഗ് പ്രസിഡൻ്റ് പി.എം മാഹിൻകുട്ടിയിൽ നിന്നും കാക്കനാട് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ധന്യ ഏറ്റുവാങ്ങുന്നു

തൃക്കാക്കര : തൃക്കാക്കരയിൽ 42 ആശാ പ്രവർത്തകർക്ക് കൊവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു. മുഖാവരണങ്ങൾ, കൈയുറകൾ, സാനിറ്റൈസറുകൾ എന്നിവയാണ് യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റി വിതരണം ചെയ്തത്. യൂത്ത് ലീഗ് തൃക്കാക്കര മുനിസിപ്പൽ പ്രസിഡന്റ് പി.എം മാഹിൻകുട്ടിയിൽ നിന്നും കാക്കനാട് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ധന്യ, ആശാവർക്കർമാരായ സജീന, അഞ്ജന,സിജി മാർട്ടിൻ,എ.ആർ ബിന്ദു തുടങ്ങിയവർ പ്രതിരോധ സാമഗ്രികൾ ഏറ്റുവാങ്ങി.യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ.എൻ നിയാസ്, വൈസ് പ്രസിഡന്റ് മുഹമ്മദ് സാബു, നഗരസഭ മുൻ ചെയർപേഴ്സൻ എം.ടി ഓമന തുടങ്ങിയവർ പങ്കെടുത്തു .