കൊച്ചി: റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ലോർഡ്‌സ് ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ക്ളൗഡ് മത്സരങ്ങളുടെ ഉദ്ഘാടനം റോട്ടറി ഗവർണർ ജോസ് ചാക്കോ നിർവഹിച്ചു. കൊച്ചിൻ ലോർഡ്‌സ് ക്ളബ് പ്രസിഡന്റ് ഡോ. കെ.വി തോമസ്, ജില്ലാ ഗവർണർ ബാലഗോപാൽ, അസിസ്റ്റന്റ് ഗവർണർ മനോജ് കുമാർ, ജി.ജി.ആർ അൽകേഷ്, സെക്രട്ടി അഡ്വ. അനിത മത്തായി, മുൻ പ്രസിഡന്റ് ലീലാമ്മ തോമസ് എന്നിവർ പങ്കെടുത്തു.
കൊവിഡ് ലോക്ക് ഡൗൺ സാഹചര്യത്തിൽ പ്രീപ്രൈമറി, പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികളുടെ രചന, കലാവാസനകൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
എൽ.കെ.ജി, യു.കെ.ജി, ക്ലാസ് 1-2, 3-4, 5-6-7 എന്നിങ്ങനെ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളായാണ് മത്സരങ്ങൾ. പ്രായമനുസരിച്ചു ആക്ഷൻ സോംഗ്, കഥ പറച്ചിൽ, പുഞ്ചിരി, മലയാളം ഇംഗ്ലീഷ് പ്രസംഗം, ഫോട്ടോ, ഹ്രസ്വചിത്രം എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ.
മത്സരങ്ങളുടെ ഫലം ആഗസ്റ്റ് 15 ന് പ്രഖ്യാപിക്കും. മത്സരങ്ങളുടെ റജിസ്‌ട്രേഷൻ ജൂലായ് 31ന് ആരംഭിക്കും. ആഗസ്റ്റ് 5നും 10 നുമിയിൽ വീഡിയോകളും ഫോട്ടോകളും സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.facebook.com/rotarycochinlords