കോലഞ്ചേരി: സെൻട്രൽ വൈസ്‌മെൻസ് ക്ളബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും സാമൂഹിക സേവന പദ്ധതികളുടെ ഉദ്ഘാടനവും നടത്തി.നിർദ്ധനർക്ക് ഡയാലിസിസിനുള്ള തുക നൽകി സാമൂഹിക സേവനപദ്ധതി റീജണൽ ഡയറക്ടർ ടെൻസിംഗ് ജോർജ് ഉദ്ഘാടനം ചെയ്തു. ജോയി ആലക്കൽ, അനിൽ മർക്കോസ്, കെ.എം ഏലിയാസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: നെച്ചി തമ്പി (പ്രസിഡന്റ്), സി.കെ. ബാബു, എൻ.പി. ബെന്നി (വൈസ് പ്രസിഡന്റുമാർ), എം.കെ സണ്ണി (ജനറൽ സെക്രട്ടറി).