കൊച്ചി: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കൈറ്റ്‌സ് ഫൗണ്ടേഷൻ ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന 'വോയിസ് ഒഫ് ഇന്ത്യ' എന്ന പരിപാടിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ' ഭാവി ഇന്ത്യയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട്' എന്നതാണ് വിഷയം. ആഗസ്റ്റ് 14ന് രാത്രി 12 മണി മുതൽ യൂട്യൂബ് ലൈവിലൂടെ പ്രോഗ്രാം പ്രക്ഷേപണം ചെയ്യും. 28 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുള്ള യുവജനങ്ങൾ തങ്ങളുടെ കാഴ്ചപ്പാടുകളെ കുറിച്ച് സ്വന്തം ഭാഷകളിൽ വിശദീകരിക്കും.

പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 'ഭാവി ഇന്ത്യയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട്' എന്ന വിഷയത്തിൽ അഞ്ച് മിനിറ്റിൽ കവിയാതെ സംസാരിച്ച വീഡിയോ 8138000935 എന്ന നമ്പറിലേക്കോ voiceofindia@kitesfoundation.org എന്ന മെയിലിലേക്കോ അയക്കേണ്ടതാണ്. 40 വയസിൽ താഴെയുള്ളവർക്കാണ് അവസരം. പങ്കെടുക്കുന്നവർക്കെല്ലാം സർട്ടിഫിക്കറ്റുകൾ ലഭിക്കും.