കൊച്ചി: പ്ലസ് വൺ പ്രവേശന നടപടികൾ ഇന്നാരംഭിക്കും. ജില്ലയിൽ 32,561സീറ്റുകളാണ് ഓൺലൈൻ പ്രവേശനത്തിനായി മെറിറ്റ്, സ്‌പോർട്‌സ്, നോൺ മെറിറ്റ്, മാനേജ്മെന്റ് എന്നീ വിഭാഗങ്ങളിലുള്ളത്. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായി സ്വയം അപേക്ഷ സമർപ്പിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്‌കൂളുകൾ കേന്ദ്രീകരിച്ച് സഹായകേന്ദ്രങ്ങൾ പ്രവർത്തിക്കും.
അപേക്ഷ സമർപ്പിച്ചശേഷം ലഭിക്കുന്ന കാൻഡിഡേറ്റ് ലോഗിംഗിലൂടെയാണ് തുടർന്നുള്ള പ്രവർത്തനങ്ങൾ നടക്കുക. ട്രയൽ അലോട്ട്‌മെന്റിൽ തുടങ്ങി സപ്ലിമെന്ററി അലോട്ട്‌മെന്റുകളിൽ ഘട്ടങ്ങളായാണ് പ്രവേശനം. ജില്ലയിൽ 31,226 വിദ്യാർത്ഥികളാണ് ഉന്നത പഠനത്തിന് യോഗ്യത നേടിയത്. സി.ബി.എസ്.ഇ വിദ്യാർത്ഥികളും പ്രവേശനം നേടും.
അപേക്ഷാ പ്രക്രിയ
വിദ്യാർത്ഥികൾക്ക് https://www.hscap.kerala.gov.in എന്ന വെബ്‌സെറ്റിലൂടെ ഏകജാലക അപേക്ഷ സമർപ്പിക്കാം അപേക്ഷയ്‌ക്കൊപ്പം സർട്ടിഫിക്കറ്റുകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കി. അപേക്ഷാഫീസ് പ്രവേശന സമയത്ത് അടച്ചാൽ മതി. മുൻ വർഷത്തെപ്പോലെ അപേക്ഷയുടെ പ്രിന്റൗട്ട് വെരിഫിക്കേഷന് വേണ്ടി സ്‌കൂളുകളിൽ സമർപ്പിക്കേണ്ട. അപേക്ഷ സമർപ്പിച്ചശേഷം വൺ ടൈം പാസ്‌വേഡ് നൽകി കാൻഡിഡേറ്റ് ലോഗിൻ ചെയ്യണം.
സഹായത്തിന് നാഷണൽ സർവീസ് സ്‌കീം
അപേക്ഷ സമർപ്പിക്കാൻ ഹെൽപ്പ് ഡെസ്‌കുകൾ ഒുരുക്കി. ജില്ലയിൽ മുഴുവൻ ഹയർ സെക്കൻഡറി സ്കൂളുകളിലും ഹൈസ്കൂളുകളിലും 209 ഹെൽപ്പ് ഡെസ്കുകളുണ്ട്. ഹയർ സെക്കൻഡറി ഇല്ലാത്ത ഹൈസ്കൂളുകളിലും ഡെസ്കുകളുണ്ടാകും.
പ്രധാന തീയതികൾ
മുഖ്യഘട്ടം ഓൺലൈൻ അപേക്ഷാസമർപ്പണം: ജൂലായ് 29
അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി: ആഗസ്റ്റ് 14
ട്രയൽ അലോട്ടുമെന്റ് :ആഗസ്റ്റ് 18
ആദ്യ അലോട്ടുമെന്റ് : ആഗസ്റ്റ് 24
മുഖ്യ അലോട്ടുമെന്റ് അവസാനിക്കുന്നത് : സെപ്തംബർ15
സപ്ലിമെന്ററി ഘട്ടം: സെപ്തംബർ 22 മുതൽ ഒക്ടടോബർ 10 വരെ
സ്‌പോർട്ട്‌സ് ക്വാട്ട പ്രവേശനം: ആഗസ്റ്റ് 4 മുതൽ 17 വരെ
കമ്യൂണിറ്റി ക്വാട്ട: ആഗസ്റ്റ് 25 മുതൽ 22 വരെ
മാനേജ്‌മെന്റ് ക്വാട്ട: ഒക്ടോബർ 7 മുതൽ 30 വരെ
ജില്ലയിലെ സ്കൂളുകൾ
എയ്ഡഡ് 92
ഗവൺമെന്റ് 67
സ്‌പെഷ്യൽ സ്‌കൂൾ 1
റെസിഡൻഷ്യൽ സ്‌കൂൾ 1
ടെക്‌നിക്കൽ സ്‌കൂൾ 3,
അൺ എയ്ഡഡ് 45
സയൻസ് ബാച്ച് 259
ഹ്യുമാനിറ്റീസ് ബാച്ച് 75
കൊമേഴ്‌സ് ബാച്ച് 127
സംവിധാനങ്ങൾ റെഡി
കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ കുട്ടികളും രക്ഷാകർത്താക്കളും ശ്രദ്ധിക്കണം. ഓൺലൈൻ സംവിധാനവും ഹെൽപ്പ് ഡെസ്‌കും പരമാവധി പ്രയോജനപ്പെടുത്തണം.
കെ. ശകുന്തള
റീജണൽ ഡെപ്യൂട്ടി ഡയറക്ടർ
എറണാകുളം