film-shoot

കൊച്ചി: കൊവിഡിനെത്തുടർന്ന് പ്രതിസന്ധിയിലായ സിനിമാവ്യവസായത്തിന് സാമ്പത്തിക പിന്തുണ തേടി സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ മാക്ട. ഹെൽപ്പ് ഇന്ത്യൻ സിനിമ എന്ന പേരിലാണ് കാമ്പെയിന് തുടക്കമിട്ടത്. സിനിമാമേഖലയ്ക്ക് സാമ്പത്തികസഹായം അഭ്യർത്ഥിച്ച് സാങ്കേതികപ്രവർത്തകർ, അഭിനേതാക്കൾ, സിനിമാപ്രേമികൾ തുടങ്ങിയവർ തയ്യാറാക്കുന്ന വീഡിയോ ശേഖരിച്ച് നിവേദനരൂപത്തിൽ കേന്ദ്ര ധനകാര്യ മന്ത്രിക്ക് അയയ്ക്കും. മലയാള സിനിമാ മേഖലയിൽ നിന്ന് മാത്രം മൂവായിരത്തോളം വീഡിയോകൾ ഇതിനകം ലഭിച്ചെന്ന് മാക്ട ചെയർമാൻ ജയരാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിന്റെ എഡിറ്റിംഗ് ജോലികൾ അവസാന ഘട്ടത്തിലാണ്. കാമ്പെയിന് ഇതരഭാഷാ സിനിമാ സംഘടനകളുടെയും പിന്തുണയുണ്ട്. ഈ അഭ്യർത്ഥനകൾക്ക് കേന്ദ്രസർക്കാരിൽ നിന്ന് അനുകൂല നിലപാടുണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് വൈസ് ചെയർമാൻ എം. പദ്മകുമാർ പറഞ്ഞു.