കോലഞ്ചേരി:സെന്റ് പീറ്റേഴ്സ് കോളേജിലെ കോമേഴ്‌സ് സ്വാശ്രയ വിഭാഗം രാമമംഗലം പഞ്ചായത്തിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ പഞ്ചായത്ത് അധികൃതർക്ക് കൈമാറി. ചടങ്ങിൽ വകുപ്പ് മേധാവി എൽദോ കുര്യാക്കോസ് , പ്രസിഡന്റ് അഡ്വ.കെ.എ മിനികുമാരി, വൈസ് പ്രസിഡന്റ് കെ.സുരേഷ്‌കുമാർ , അദ്ധ്യാപികയായ ബിനി പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.