കോലഞ്ചേരി: തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിൽ ശുചീകരണവും വൃക്ഷത്തൈ നടീലും നടന്നു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയിൽ പൊതു സ്ഥാപനങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികൾ ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു പ്രവർത്തനം.എസ് ഐ ജോഷി മാത്യു ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം ജോൺ ജോസഫ്, എ.എസ്.ഐ ജിനു പി. ജോസഫ്,സിവിൽ പൊലീസ് ഓഫീസർമാരായ ജഗ സുജിത്, സിജോയ് ചാക്കോ, വി.ആർ ലത, ബിന്ദു വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.