മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിന്റെ നേതൃത്വത്തിൽ ആസ്വാദന കുറിപ്പ് മത്സരവും, പ്രബന്ധ രചന മത്സരവും സംഘടിപ്പിക്കുന്നു.ആസ്വാദന കുറിപ്പ് മത്സത്തിനായി തെരെഞ്ഞെടുത്തിരിക്കുന്നത് ഡി.സി ബുക്സ് പ്രസിദ്ധികരിച്ചതും 2017ലെ വയലാർ അവാർഡ് നേടിയതുമായ ടി.ഡി രാമകൃഷ്ണൻ രചിച്ച 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' എന്ന പുസ്തകമാണ്.
പ്രബന്ധ രചന മത്സരത്തിനുള്ള വിഷയം മഹാമാരികളും- അതിജീവനവും എന്നതാണ്
ആസ്വാദന കുറിപ്പും, പ്രബന്ധരചനയും നാല് പേജിൽ അധികരിക്കുവാൻ പാടുളളതല്ല. മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ സൃഷ്ടികൾ ഓഗസ്റ്റ് 31നുളളിൽ മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ തപാൽ മുഖേനയോ നേരിട്ടോ എത്തിച്ചിരിക്കണം. സൃഷ്ടികൾ അയക്കേണ്ട വിലാസം - കൺവീനർ, അക്കാഡമിക് കമ്മിറ്റി, മുവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസ്, കൃഷ്ണ ബിൽഡിങ്, ഇ.ഇ.സി മാർക്കറ്റ് ജംഗ്ഷൻ, മൂവാറ്റുപുഴ - 686673. തെരെഞ്ഞെടുക്കപ്പെടുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടി വിജയികളാകുന്നവർക്ക് ഗ്രന്ഥശാല ദിനമായ സെപ്റ്റംബർ 14 ന് സമ്മാനം നൽകുന്നതാണ്. വിവരങ്ങൾക്ക് -9446050535, 0485 2813984.