തൃക്കാക്കര : ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ വരുന്നു. വിവിധ ഇടങ്ങളിൽകൊവിഡ് വ്യാപനം വൃദ്ധിച്ച സാഹചര്യത്തിലാണ് നടപടി. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വീഡിയോ കോൺഫറൻസിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഫോർട്ട് കൊച്ചി, കളമശേരി, ഇടപ്പള്ളി, ചേരാനെല്ലൂർ പ്രദേശങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇവിടെ നിയന്ത്രണങ്ങൾ കർശനമാക്കും. ജില്ലയിൽ ഇതുവരെ ഒരുലക്ഷത്തിൽ അധികം പേരുടെ സാമ്പിളുകൾ പരിശോധിച്ചു. സർക്കാർ, സ്വകാര്യ ലാബുകളിലാണ് സാംപിളുകൾ പരിശോധിച്ചത്. ആന്റിബോഡി പരിശോധനക്ക് പുറമെയാണിത്.ഫോർട്ട് കൊച്ചി മേഖലയിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യമില്ലാത്തവർക്കായി കൊവിഡ് കെയർ സെന്ററുകൾ അടിയന്തരമായി ആരംഭിക്കാൻ നഗരസഭ അധികാരികൾക്ക് നിർദേശം നൽകും. ജില്ലയിൽ ഇതുവരെ എഫ്.എൽ. ടി. സി കളിൽ 7887 കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്.മന്ത്രി വി. എസ്. സുനിൽകുമാർ, ഡി. എം. ഒ ഡോ. എൻ. കെ കുട്ടപ്പൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.