കൊച്ചി: വേതനം സംബന്ധിച്ച നിയമപരിഷ്‌കാരങ്ങളിലെ തൊഴിലാളി വിരുദ്ധത എന്നവിഷയത്തിൽ തമ്പാൻ തോമസ് ഫൗണ്ടേഷൻ വെബിനാർ സംഘടിപ്പിക്കും. ആഗസ്റ്റ് 1ന് വൈകിട്ട് 3ന് നടക്കുന്ന പരിപാടിയിൽ എം.പി മാരായ എളമരം കരീം, എൻ.കെ. പ്രേമചന്ദ്രൻ, തൊഴിലാളി സംഘടനാ നേതാക്കളായ തമ്പാൻ തോമസ്, സജി നാരായണൻ, ആർ .ചന്ദ്രശേഖരൻ, കെ.പി. രാജേന്ദ്രൻ, സോണിയാ ജോർജ്, സി.പി ജോൺ, എൻ. പത്മനാഭൻ തുടങ്ങിയവർ പങ്കെടുക്കും. ഓൺലൈൻ സമ്മേളനത്തിന്റെ നിർശങ്ങൾ കേന്ദ്രസർക്കാരിന് സമർപ്പിക്കും.