പിറവം : കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെയും രോഗവ്യാപനത്തിന്റെയും പശ്ചാത്തലത്തിൽ പിറവം ടൗണിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി ക്രമീകരണം ഏർപ്പെടുത്തി. നഗരസഭ ചെയർമാൻ സാബു.കെ. ജേക്കബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിജി സുകുമാരൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അരുൺ കല്ലറയ്ക്കൽ, കൗൺസിലർമാരായ അജേഷ് മനോഹർ, ഉണ്ണി വല്ലയിൽ, സോജൻ ജോർജ്, കെ.ആർ. ശശി, നഗരസഭാ സെക്രട്ടറി എം. മുഹമ്മദ് ആരിഫ്ഖാൻ, ഹെൽത്ത് ഇൻസ്പെക്ടർ അഞ്ചു.കെ.തമ്പി, പിറവം സബ് ഇൻസ്പെക്ടർ വി.ഡി. റജിരാജ്, വ്യാപാരി വ്യവസായ സംഘടനകളെ പ്രതിനിധീകരിച്ച് സി.എസ് .ബാബു, സോമൻ വല്ലയിൽ എന്നിവർ പങ്കെടുത്തു.
# ഗതാഗത ക്രമീകരണം
# മൂവാറ്റുപുഴ കൂത്താട്ടുകുളം ഭാഗത്തുനിന്നും വരുന്ന ഇരുചക്രവാഹനങ്ങൾ ഒഴികെയുള്ള മുഴുവൻ വാഹനങ്ങളും പഴയ പെട്രോൾപമ്പ് ജംഗ്ഷനിൽ നിന്ന് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനു മുന്നിലൂടെ പോസ്റ്റ്ഓഫീസ് ജംഗ്ഷൻ വഴിയും കോട്ടയം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ അണ്ടെത്ത് കവലയിൽനിന്നും പോസ്റ്റ്ഓഫീസ് ജംഗ്ഷൻവഴിയും മാത്രമേ ടൗണിൽ പ്രവേശിക്കാവൂ
# എറണാകുളം ഭാഗത്തുനിന്നും വരുന്ന വലിയവാഹനങ്ങൾ പോസ്റ്റ്ഓഫീസ് ജംഗ്ഷനിൽ നിന്നുതിരിഞ്ഞ് അണ്ടേത്ത് കവലവഴി പോകണം.
# ചരക്ക് ഇറക്കുവാനായി വരുന്ന വാഹനങ്ങൾ രാവിലെ 8ന് മുമ്പും വൈകിട്ട് 7ന് ശേഷവും മാത്രമേ ടൗണിൽ പ്രവേശിക്കാവൂ.
# ടൗണിലും പരിസരങ്ങളിലുമുള്ള അനധികൃത പാർക്കിംഗ് കർശനമായി നിരോധിച്ചു. ടൗണിൽ വരുന്ന വാഹനങ്ങൾക്കായി കൊച്ചുപള്ളിയുടെ ഗ്രൗണ്ടിൽ പാർക്കിംഗ് സൗകര്യം ഒരുക്കും.
# ബസ് സ്റ്റാൻഡിൽ നിന്നും മാർക്കറ്റിലേക്ക് നേരിട്ടുള്ള പ്രവേശനം നിരോധിച്ചു.
# ബസ് സ്റ്റാൻറഡിൽ നിന്ന് വാഹനങ്ങൾ കരവട്ടെ കുരിശിലെത്തി മാർക്കറ്റിലേക്ക് പ്രവേശിക്കണം.