കൊച്ചി : വാണിജ്യാടിസ്ഥാനത്തിൽ ഭൂഗർഭജലമൂറ്റുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ നിയമനിർമ്മാണത്തിന് നിയമ നിർമ്മാതാക്കൾ ശ്രദ്ധിക്കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കണ്ണൂരിലെ ഉളിക്കൽ പഞ്ചായത്തിൽ സെന്റ് മേരീസ് വാട്ട് ടെക്ക് ഭൂഗർഭജലമൂറ്റുന്നതു നിമിത്തം കുടിവെള്ളക്ഷാമം രൂക്ഷമാണെന്നാരോപിച്ച് പ്രദേശവാസി സി.എസ്. സുന്ദരൻപിള്ള നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ച് ഇക്കാര്യം പറഞ്ഞത്.