പറവൂർ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കരുമാല്ലൂർ പഞ്ചായത്ത് നാലാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. കാർഷിക ഗ്രാമവികസന ബാങ്ക് ഡയറക്ടർ ടി.എ. നവാസ്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ദാമോദരപിള്ളക്ക് നൽകി ഉദ്ഘാടനം ചെയ്തു. കെ.ആർ. നന്ദകുമാർ, കെ.സി. വിനോദ് കുമാർ, അനിൽകുമാർ, കെ.എം. ലൈജു തുടങ്ങിയവർ പങ്കെടുത്തു.