കൊച്ചി: കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കുന്നതിന് മുന്നോടിയായി അയ്യപ്പൻകാവിലെ പൊതുസ്ഥലങ്ങളും ക്ഷേത്രപരിസരവും വ്യാപാരസ്ഥാപനങ്ങളും റേഷൻകടകളും ശ്രീനാരായണസ്‌കൂൾ പരിസരവും വീടുകളുടെ പരിസരവും അണുവിമുക്തമാക്കി. വെൽക്കം റോഡ് റെസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് കോർപ്പറേഷൻ 69-ാം ഡിവിഷൻ (തൃക്കണാർവട്ടം) അണുനശീകരണം നടത്തിയത്. ജില്ലാ ഹോമിയോ ആശുപത്രിയുമായി സഹകരിച്ചുകൊണ്ട് ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്നുകളുടെ രണ്ടാംഘട്ടവും സൗജന്യമായി വിതരണം ചെയ്തു.
റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ജോൺസൺ മാത്യു, കൗൺസിലർ ദീപക്ക് ജോയി, ഭാരവാഹികളായ സ്റ്റാൻലി.കെ.എഫ്, കനീഷ് സേവ്യർ, പ്രദീപ്കുമാർ, ജെറി ജേക്കബ്, ബിനോയ് റാഫേൽ, റിച്ചാർഡ്.കെ.എ, ഹെയ്ൻസ്, എഡ്വിൻ തുടങ്ങിയവർ പങ്കെടുത്തു.അയ്യപ്പൻകാവിന്റെ പരിസരപ്രദേശങ്ങളിലുള്ള പൊതു സ്ഥലങ്ങൾ തുടർന്നും അണുവിമുക്തമാക്കാൻ തയ്യാറാണെന്നും 9895926666 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.