പെരുമ്പാവൂർ: മുടിക്കൽ പവർ ഹൗസിന് സമീപം താമസിക്കുന്ന 45 കാരനായ തടി വാങ്ങി നൽകുന്ന ഇടനിലക്കാരന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ചയായി പനി ബാധിച്ചിട്ട്. രാത്രിയിലാണ് തടി വ്യാപാരം നടക്കുന്നത്. ഇടനിലക്കാരൻ വ്യാപാര സ്ഥലത്ത് ആരെല്ലാമായി ബന്ധപെട്ടെന്ന് സി.സി.ടി.വി കാമറ വഴി കണ്ടെത്താനും അസോസിയേഷൻ ശ്രമിക്കുന്നുണ്ട്. ഇയാളുടെ രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല.സുഹൃത്തുക്കളോടും വീട്ടുകാരോടും ക്വാറന്റൈയിനിൽ പ്രവേശിക്കാനും അധികൃതർ പറഞ്ഞു. ഇതേത്തുടർന്ന് സംസ്ഥാനത്തെ വലിയ തടിമാർക്കറ്റായ പെരുമ്പാവൂർ എം.സി റോഡിൽ പ്രവർത്തിക്കുന്ന വെയ്ബ്രിഡ്ജ് കൊവിഡ് നിയന്ത്രണം തീരുന്നത് വരെ അടച്ചു. പ്ലൈവുഡ് വ്യവസായം പകുതിയായി കുറഞ്ഞെങ്കിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തടി മില്ലുകാർക്ക് നേരിട്ടെത്തിക്കുന്നതിൽ തടസമില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെയ്ൻമെന്റ് സോൺ ഉള്ളതിനാൽ ഈ പ്രദേശങ്ങളിലെ തടി വരവ് കുറഞ്ഞിട്ടുണ്ട്. വിവിധ സംസ്ഥാനത്തേക്ക് പ്ലൈവുഡ് കയറ്റി പോകുന്നതും ഗണ്യമായി കുറഞ്ഞു. ഇതോടെ പെരുമ്പാവൂർ മേഖല സാമ്പത്തികമായി കൂപ്പുകുത്തുകയാണ്