കോലഞ്ചേരി : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൂതൃക്ക റസിഡന്റ്‌സ് അസോസിയേഷൻ കുടുംബാംഗങ്ങൾക്ക് ഭക്ഷ്യക്കിറ്റും കൊവിഡ് പ്രതിരോധ ഹോമിയോമരുന്നും വിതരണം ചെയ്തു. പ്രസിഡന്റ് പി.എം അശോക്‌കുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ്. സിജു, വി.എ. പവിത്രൻ, വി.ഒ. കൊച്ചുമോൻ, മിനി ജോണി, രമാ രാജു എന്നിവർ സംബന്ധിച്ചു.