പള്ളുരുത്തി: മുണ്ടംവേലി ലൊരേറ്റോ സ്കൂളിലെ വിദ്യാർത്ഥികൾക്കായി കർക്കടക വിരുന്നൊരുക്കി മാതൃകയാവുകയാണ് അദ്ധ്യാപകർ. ജീവിത സംസ്ക്കാരത്തിന്റെ ഭാഗമായി കർക്കടക വിരുന്ന് മാറ്റണമെന്ന് വിദ്യാർത്ഥികൾക്ക് ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ഓൺലൈൻ ഡോക്യുമെന്ററി.അദ്ധ്യാപകരായ സമീജ, മെൽസൺ, സോഫി, മാലു എന്നിവർ ചേർന്നാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. യു ട്യൂബിൽ ലഭ്യമാണ്.