ആലുവ: കർഫ്യൂ മേഖലയായ ആലുവ ലാർജ് ക്ലസ്റ്ററിൽ തുടർച്ചയായി നാലാം ദിവസവും കൊവിഡ് കേസുകൾ കുറഞ്ഞുവരുന്നു. ഇന്നലെ റിപ്പോർട്ട് ചെയ്തത് ഒൻപത് കേസുകളാണ്. സൗദിയിൽ നിന്ന് വന്ന 52 കാരനായ കീഴ്മാട് സ്വദേശിക്കും എട്ട് പേർക്ക് സമ്പർക്കത്തിലൂടെയുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

എട്ട്, 36 വയസുള്ള കീഴ്മാട് സ്വദേശിനികൾക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ചൂർണിക്കരയിൽ രണ്ട് പേരുണ്ട്. കോൺവെന്റിലെ 63കാരിയായ സിസ്റ്റർക്കും കൊവിഡ് സ്ഥിരീകരിച്ചു. കോൺവെന്റിലെ മറ്റ് അന്തേവാസികൾ ക്വാറന്റെയിനിലാണ്. ചൂർണിക്കരയിലെ 29 വയസുള്ള യുവാവാണ് കോവിഡ് ബാധിച്ച രണ്ടാമത്തെയാൾ. 64, 28 വയസുള്ള എടത്തല സ്വദേശികൾക്കും 57 വയസുള്ള എടത്തല സ്വദേശിനിയ്ക്കും കോവിഡ് സ്ഥിരീകരിച്ചു.

കടുങ്ങല്ലൂരിൽ 71 കാരിക്ക് മാത്രമാണ് രോഗം. ആലുവ ലാർജ് ക്ലസ്റ്ററിന്റെ ഭാഗമായ ആലുവ നഗരസഭ, ചെങ്ങമനാട്, ആലങ്ങാട്, കരുമാലൂർ എന്നിവിടങ്ങളിൽ നിന്ന് ഒരു രോഗി പോലും ഇന്നലെ പുതുതായി ഉണ്ടായില്ല.