ആലുവ: കൊവിഡ് നിയമം ലംഘിച്ച് മരണാനന്തരചടങ്ങ് നടത്തിയതിനെ തുടർന്ന് ക്വാറന്റെയിനിലായവർക്കായി ആലുവയിൽ കൊവിഡ് ടെസ്റ്റ് നടത്തി. തോട്ടക്കാട്ടുകര പ്രിയദർശിനി ടൗൺ ഹാളിൽ 49 പേരുടെ സ്രവമാണ് പരിശോധനക്കായി ശേഖരിച്ചത്. മരിച്ച വൃദ്ധയുടെ മകനും കൊച്ചുമകനും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ചടങ്ങിൽ പങ്കെടുത്തവർ ക്വാറന്റെയിനിൽ പോയത്.
എടത്തല കുഴിവേലിപ്പടിയിലും 39 പേർക്ക് കൊവിഡ് ടെസ്റ്റ് നടത്തി. ഇവരിൽ രണ്ട് പേർക്ക് പോസറ്റീവാണെന്ന് കണ്ടെത്തി. കീഴ്മാട് പ്രാഥമീകാരോഗ്യ കേന്ദ്രത്തിൽ സ്ഥിരം കൊവിഡ് പരിശോധനാകേന്ദ്രം ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. ഇതിന്റെ ഭാഗമായി ആശുപത്രിയിലെ ഡോക്ടർക്കും ആരോഗ്യപ്രവർത്തകക്കും പ്രത്യേക പരിശീലനം നൽകി.