ആലുവ: ഫോർട്ടുകൊച്ചി മേഖലയിൽ കർഫ്യൂ ഏർപ്പെടുത്തുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ ആലുവയിൽ പറഞ്ഞു. ആലുവയിൽ നടപ്പാക്കിയതിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഫോർട്ടുകൊച്ചിയിൽ രോഗ വ്യാപന മേഖലയുടെ മാപ്പിംഗ് നടത്തുന്നുണ്ട്. കളമശേരി, ഏലൂർ, എടയാർ മേഖലകളിൽ വ്യവസായങ്ങൾക്ക് ഇളവു നൽകി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ജില്ലാ ലോക്ക് ഡൗൺ തത്കാലമില്ല. ആലുവയിൽ നിയന്ത്രണങ്ങൾ പിൻവലിക്കില്ലെന്നും മന്ത്രി പറഞ്ഞു.