പെരുമ്പാവൂർ: സംസ്കാര സാഹിതി പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റി ഓൺലൈൻ പഠനത്തിനായി സാമൂഹ്യ പഠന കേന്ദ്രങ്ങൾ തുടങ്ങാൻ ടാങ്ക്സിറ്റി, ബഥനി, ദർശനി പുരം എന്നീ 3 അങ്കണവാടികൾക്ക് ടിവി നൽകി.നിയോജക മണ്ഡലം ചെയർമാൻ അജിത് കടമ്പനാട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ. എയിൽ നിന്നും അങ്കണവാടി അദ്ധ്യാപികമാർ ടിവി ഏറ്റുവാങ്ങി.കലാ സാംസ്കാരിക പ്രവർത്തനങ്ങളോടൊപ്പം വിദ്യാഭ്യാസ മേഖലയ്ക്ക് ഒരു സഹായം എന്ന നിലയിലാണ് സാഹിതി ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതെന്ന് ചെയർമാൻ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡൻ്റ് ജോജി ജേക്കബ്ബ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എം.പി സതീശൻ, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി സനൽ അവറാച്ചൻ തോമ്പ്ര, എൻ പി രാജൻ, ടി ഐ എബ്രാഹം,കെ പി ഏലിയാസ്, പി പി യാക്കോബ് എന്നിവർ സംസാരിച്ചു.