ആലുവ: ചൂണ്ടി കടവുങ്കൽവീട്ടിൽ മുഹമ്മദിന്റെ (മമ്മു) ഭാര്യയും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന പാത്തുമ്മ (87) നിര്യാതയായി. സഖാവ് പാത്തുമ്മ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കൊവിഡ് പരിശോധനയ്ക്കുശേഷം ഇന്ന് കൊടികുത്തുമല ജമാഅത്ത് പള്ളിയിൽ കബറടക്കും.
അശോകപുരം അശോക ടെക്സ് റ്റൈൽസിലെ തൊഴിലാളി നേതാവായിരുന്നു. മഹിളാസംഘം മണ്ഡലം സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്. ദീർഘനാളത്തെ സി.പി.ഐ ബന്ധം ഉപേക്ഷിച്ച് സി.പി.എമ്മിലെത്തി. പിന്നീട് ആരോഗ്യപരമായ കാരണങ്ങളാൽ പൊതുരംഗത്ത് നിന്നു വിട്ടുനിന്നു.
മക്കൾ: മമ്മൂഞ്ഞ്, റഷീദ്, സലീം, പരേതരായ പാത്തുഞ്ഞ്, ജമീല, ഐഷ. മരുമക്കൾ: നൂർജഹാൻ, മറിയുമ്മ, അസിസ്, മമ്മദ്, മജീദ്.