vinayakan
സി.ബി.എസ്.ഇ ജവഹർ നവോദയ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ നേടിയ വിനായക് എം മാലിലിനെ ശിശുക്ഷേമസമിതി ജില്ലാസെക്രട്ടറി അഡ്വ: സുനിൽ ഹരീന്ദ്രൻ, വൈസ് ചെയർമാൻ അഡ്വ: കെ എസ് അരുൺകുമാർ എന്നിവർ ഉപഹാരം നൽകി ആദരിക്കുന്നു

മൂവാറ്റുപുഴ: സി.ബി.എസ്.ഇ ജവഹർ നവോദയ പ്ലസ് ടു പരീക്ഷയിൽ നാലാം സ്ഥാനവും കൊമേഴ്സ് വിഭാഗത്തിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം സ്ഥാനവും നേടിയ വിനായക് എം മാലിലിന് ശിശുക്ഷേമസമിതി ജില്ലാ കമ്മിറ്റി ഭാരവാഹികൾ ഉപഹാരം നൽകി അനുമോദിച്ചു. മഞ്ഞള്ളൂർ പഞ്ചായത്തിലെ മണിയന്തടത്തെ മാലിൽ വീട്ടിലെത്തിയാണ് വിനായകിനെ അഭിനന്ദിച്ചത്. എറണാകുളം ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി അഡ്വ: സുനിൽ ഹരീന്ദ്രൻ, വൈസ് ചെയർമാൻ അഡ്വ: കെ എസ് അരുൺകുമാർ, ട്രഷറർ പ്രൊഫ: ഡി. സലീംകുമാർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ. കെ. പ്രദീപ് കുമാർ, ജയ പരമേശ്വരൻ എന്നിവർ ചേർന്ന് ഉപഹാരം നൽകി. സി. പി. എം. മഞ്ഞള്ളൂർ ലോക്കൽ സെക്രട്ടറി കെ എം മത്തായി, മണിയന്ത്രം ബ്രാഞ്ച് സെക്രട്ടറി ലിജോ ജോയി എന്നിവരും പങ്കെടുത്തു.