nia

കൊച്ചി: എൻ.ഐ.എ ഓഫീസിലെ ആദ്യ ദിവസ ചോദ്യം ചെയ്യലിൽ ശിവശങ്കർ എന്തോ മറയ്‌ക്കുന്നുവെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അതോടെയാണ് ഇന്നലെ വീണ്ടും ചോദ്യംചെയ്തത്. ചോദ്യങ്ങളെല്ലാം കേസിൽ അറസ്‌റ്റിലായ സരിത്തിന്റെ മൊഴിയും തിരുവനന്തപുരത്തെ വിവാദ ഫ്ളാറ്റും കേന്ദ്രീകരിച്ചായിരുന്നു.

1. ഫ്ളാറ്റിൽ വച്ച് സ്വർണക്കടത്തും ചർച്ചചെയ്‌തതായി സരിത്ത് വെളിപ്പെടുത്തി. എന്തു പറയുന്നു?

ശിവശങ്കർ: കൂടിക്കാഴ്ച സത്യമാണ്. അവർ സ്വർണക്കടത്തിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. അവരിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ല. ഇന്നലെ തിരിച്ചും മറിച്ചും ചോദ്യം ചെയ്‌തെങ്കിലും ശിവശങ്കറിന്റെ മൊഴി ഖണ്ഡിക്കാൻ എൻ.ഐ.എയ്‌ക്ക് ആയില്ല.

2. എന്തിന് സ്വപ്‌നയ്‌ക്ക് ഫ്ളാറ്റെടുത്ത് നൽകി?

ശിവശങ്കർ: സ്വപ്‌നയുടെ ഭർത്താവ് ബന്ധുവാണ്. അവർ ഫ്ളാറ്റ് ആവശ്യപ്പെട്ടു. ചതിക്കുമെന്ന് കരുതിയില്ല. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ എനിക്ക് എങ്ങനെ രാജ്യദ്രോഹക്കുറ്റം ചെയ്യാനാകും. മറിച്ചൊരു തെളിവ് നിരത്താൻ എൻ.ഐ.എയ്ക്ക് ആയില്ല.