കൊച്ചി: കാർഷികമേഖലയെ പുനരുദ്ധരിക്കുന്നതിനായി കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ഹരിതസമൃദ്ധം പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പുമായി സഹകരിച്ച് നടന്ന പച്ചക്കറി വിത്ത് വിതരണ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാ. എബ്രാഹം കാവിൽപ്പുരയിടം, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ജിയോ കടവി , ഡേവിസ് ഇടക്കളത്തൂർ, തോമസ് പീടികയിൽ തുടങ്ങിയവർ പങ്കെടുത്തു