derin-roy
പിതാവ് റോയി ആലുവ റെയിൽവേ സ്റ്റേഷനിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുന്നു (ഫയൽ ചിത്രം), മകൻ ഡെറിൻ റോയി പരിശീലനത്തിനിടെ

ആലുവ: പാതിവഴിയിൽ അവസാനിച്ച പിതാവിന്റെ ജീവിത വഴിയിൽ തൊപ്പിയണിഞ്ഞ് മകനും. ആലുവ റെയിൽവേ സ്റ്റേഷനിൽ ദീർഘനാൾ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ.പി.എഫ്) എസ്.ഐയായിരിക്കെ മരിച്ച കോതമംഗലം നെല്ലിക്കുഴി തേലക്കാട്ട് വീട്ടിൽ ടി. റോയിയുടെ മകൻ ഡെറിൻ ടി. റോയി പിതാവിന്റെ പാത പിൻതുടർന്ന് അതേസേനയിൽ എസ്.ഐ പദവിയിലെത്തി.
ചെന്നൈയിൽ ആറ് മാസത്തെ പരിശീലനം പൂർത്തിയാക്കിയ ഡെറിൻ പിതാവ് അവസാനമായി ജോലി ചെയ്ത ആലുവ സ്റ്റേഷനിൽ തന്നെ ജോലിയിൽ പ്രവേശിക്കാനാണ് സാധ്യത. നാല് വർഷം മുമ്പ് സർവീസിലിരിക്കെയായിരുന്നു റോയിയുടെ വേർപാട്. മരിച്ച റോയിയുടെ സഹപ്രവർത്തകരെല്ലാം അദ്ദേഹത്തിന്റെ മകനെയും സ്വീകരിക്കുന്നതിനുള്ള സന്തോഷത്തിലാണ്. എം.ബി.ഐ.ടി.എസിൽ നിന്നും ഡെറിൻ എൻജിനീയറിംഗ് ബിരുദം നേടിയിട്ടുണ്ട്.