ramamangalam
കോമേഴ്‌സ് സ്വാശ്രയ വിഭാഗം രാമമംഗലം ഗ്രാമ പഞ്ചായത്തിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. മിനികുമാരിക്ക് കൈമാറുന്നു

പിറവം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കെെതാങ്ങായി കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലെ കോമേഴ്‌സ് സ്വാശ്രയ വകുപ്പ്. വകുപ്പിന്റെ നേതൃത്വത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് രാമമംഗലം ഗ്രാമ പഞ്ചായത്തിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ പഞ്ചായത്ത് അധികൃതർക്ക് കൈമാറി. രാമമംഗലം പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വകുപ്പ് മേധാവി എൽദോ കുരിയാക്കോസ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. എ. മിനികുമാരിക്ക് സാധനങ്ങൾ കെെമാറി. വൈസ് പ്രസിഡന്റ് കെ. സുരേഷ്‌കുമാർ , അദ്ധ്യാപികയായ ബിനി പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.