കോതമംഗലം: കൊവിഡ് പ്രോട്ടോകോൾ കാറ്റിൽ പറത്തി പുതിയതായി വാങ്ങിയ ആറ് ടോറസുകളും രണ്ട് കാറുകളും ഒരു കോടിയുടെ പുതിയ ബെൻസ് കാറുംനിരത്തിലിറക്കി കാറിൻ്റെ മുകളിൽ കയറിയിരുന്ന് കാഴ്ചക്കാർക്ക് റ്റാ റ്റ കൊടുത്ത് റോഡ് ഷോ നടത്തി വീണ്ടും വിവാധത്തിലായി റോയി കുര്യൻ തണ്ണിക്കോട്ട് .കഴിഞ്ഞ മാസം ഇടുക്കി ചതുരംഗ പാറയിൽ പുതുതായി ആരംഭിച്ച പാറമടയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ബെല്ലി ഡാൻസ് നടത്തിയതിനും അനുവാതമില്ലാതെ മദ്യസൽക്കാരം നടത്തിയതിനും കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചതിനും കോതമംഗലം തഹസിൽദാർ റേയ്ച്ചൽ കെ വർഗീസിനെ സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തിയതിനു മെതിരെ റോയി കുര്യനെതിരെ പൊലീസ് കേസെടുത്തിരുന്നു. മൂന്ന് മാസം മുൻപ് വാങ്ങിയ ഒരു കോടിയുടെ ഇതുവരെ രജിസ്റ്റർ ചെയ്യാത്ത ആഡംബര കാറിന് മുകളിൽ കയറി ഇരുന്ന് അകമ്പടിയേടെയാണ് പൊതുനിരത്തിൽ മറ്റു വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും തടസമായി നടത്തിയ റോഡ് ഷോയാണ് വിവാദത്തിലായത്. ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിൽ അപകടകരമാംവിധം ഇരിക്കുകയും മാസ്ക് ധരിക്കാതെയും പോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.ചൊവ്വാഴ്ച ഉച്ചയോടെയാണ് റാലി കോതമംഗലം നഗരത്തിലേക്ക് പ്രവേശിച്ചത്. പൊലീസ് സ്റ്റേഷന് മുന്നിലെത്തിയപ്പോൾ നിയമ പാലകർ നോക്കിനിൽക്കെ നിയമലംഘനം നടത്തി ഭാരവാഹനങ്ങൾക്ക് നിയന്ത്രണമുള്ള പി.ഒ ജംഗ്ഷനിൽ ഗതാഗത തടസമുണ്ടാക്കി കടന്ന് പോയി. നഗരത്തിൽ ആമ്പുലൻസ് ഉൾപ്പടെയുള്ള വാഹനങ്ങൾക്ക് മാർഗതടസം ഉണ്ടാക്കിയപ്പോൾ ജനങ്ങൾ പരാതിപ്പെട്ടതിന് ശേഷമാണ് പൊലീസ് സ്ഥലത്തെത്തി ട്രാഫിക് നിയമങ്ങളും, കൊവിഡ് പ്രോട്ടോക്കോളും ലംഘിച്ചതിനും ഇയാൾക്കെതിരേയും വാഹന ഡ്രൈവർമാർക്കെതിരേയും കേസെടുത്തത്.റോഡിൽ തടസം സൃഷ്ടിച്ച വാഹന ഉടമയിൽ നിന്നും പിഴ ചുമത്താനും ഡ്രൈവർമാരുടെ ലൈസൻസ് റദ്ദ് ചെയ്യാനും മോട്ടോർ വാഹന വകുപ്പ് നടപടികൾ തുടങ്ങി.പൊലീസ് കസ്റ്റഡിയിൽ എടുത്ത വാഹനങ്ങൾ കോടതിയിൽ ഹാജരാക്കുമെന്നും കേസുമായി ബന്ധപ്പെട്ട പൊലീസിന്റെ ഭാഗത്തു നിന്നും തുടർ നടപടികൾ സ്വീകരിച്ച് വരിയാണെന്നും കോതമംഗലം സർക്കിൾ ഇൻസ്പെക്ടർ അനിൽ പറഞ്ഞു.