fltcramamangalam
രാമമംഗലം എഫ്.എൽ.ടി.സിക്ക് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ നൽകിയ സാധന സാമഗ്രികൾ കെ.പി.സി.സി വെെസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കനിൽ നിന്ന് പ്രസിഡന്റ് കെ.എ. മിനികുമാരി ഏറ്റുവാങ്ങുന്നു

പിറവം: രാമമംഗലം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ക്നാനായ വലിയ പള്ളിയിൽ ആരംഭിച്ചിരിക്കുന്ന കൊവിഡ് ഫസ്റ്റ് ലെെൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് രാമമംഗലം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സാധന സാമഗ്രികൾ കെെമാറി. 50 കിടക്കകളുള്ള ട്രീറ്റ്മെന്റ് സെന്ററിന് ആവശ്യമായ കിടക്കകൾ, തലയിണ , ബെഡ്ഷീറ്റ് , പി.പി. കിറ്റ് സാനിറ്റൈസർ, സർജിക്കൽ മാസ്ക് ഫീൽഡ് കബറ്റ് അടക്കം അമ്പതിനായിരം രൂപയുടെ സാധനങ്ങളാണ് കെെമാറിയത്. കെ.പി.സി.സി. പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ ഉപകരണങ്ങൾ ഗ്രാമ പഞ്ജായത്ത് പ്രസിഡന്റ് കെ.എ. മിനി കുമാരിക്ക് കെെമാറി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് വിൽസൺ.കെ.ജോൺ, മെഡിക്കൽ ഓഫീസർ ഡോ.ജോസ്, രാമമംഗലം എസ്.ഐ. സജിമോൻ, ജനപ്രതിനിധികളായ ജസ്സി രാജു, സിന്ധു രവി, ബീനാ തമ്പി, എൻ.ആർ. ശ്രീനിവാസൻ , രഞ്ജിത് വിജയകുമാർ , ഡി.സി.സി. സെക്രട്ടറി കെ.ആർ പ്രദീപ് കുമാർ, പഞ്ചായത്ത് അസി. സെക്രട്ടറി റെയ്സൺ വർഗീസ്, ജേക്കബ് ഫിലിപ്പ് സ, ഭാഗ്യനാഥ് തുടങ്ങിയവർ പങ്കെടുത്തു.