health
പോത്താനിക്കാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ നവീകരിച്ച ഒ.പി.ബ്ലോക്കിന്റെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവ്വഹിക്കുന്നു.ആന്റണി ജോൺ എം.എൽ.എ, റഷീദ സലീം, ശാന്തി എബ്രഹാം, വിൻസൻ ഇല്ലിയ്ക്കൽ എന്നിവർ സമീപം

മൂവാറ്റുപുഴ: പോത്താനിക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നവീകരിച്ച ഒ.പി.ബ്ലോക്കിന്റെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം അദ്ധ്യക്ഷത വഹിച്ചു. ആന്റണി ജോൺ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് ഒ.പി ബ്ലോക്ക് നവീകരിച്ചത്. ഒ.പി.ബ്ലോക്ക് നവീകരണത്തോടൊപ്പം സർജറി റൂം, രോഗികൾക്കുള്ള വിശ്രമമുറി, പാർക്കിംഗ് ഏരിയ, കുടിവെള്ളം, ടോയ്‌ലറ്റ് കോപ്ലക്‌സ് എന്നിവയുടെ നിർമ്മാണവും പൂർത്തിയാക്കി. പോത്താനിക്കാട് പ്രാഥമീക ആരോഗ്യ കേന്ദ്രത്തെ സംസ്ഥാന സർക്കാർ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയിട്ടുണ്ടന്നും ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ വിൻസൻ ഇല്ലിക്കൽ, സെബാസ്റ്റ്യൻ പറമ്പിൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പ്രിയ എൽദോസ്, ജിമ്മി.കെ.തോമസ്, മെഡിക്കൽ ഓഫീസർ ഡോ.സുജേഷ് മേനോൻ, ആശുപത്രി വികസനസമിതി അംഗങ്ങളായ എ.കെ.സിജു, വി.ഒ.കുറുമ്പൻ, ടി.കെ.രാരിച്ചൻ, ജേക്കബ് വർഗീസ് എന്നിവർ പങ്കെടുത്തു.