കുറുപ്പംപടി: പാണ്ടിക്കാട് റസിഡന്റസ് അസോസിയേഷന്റെ നേതൃത്വത്തിൽ തുരുത്തി ഗവ. ഹോമിയോ ആശുപത്രിയിൽ നിന്നും ലഭിച്ച ഇമ്മ്യൂൺ ബൂസ്റ്റർ മരുന്ന് 140 കുടുംബങ്ങളിൽ വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ടി.കെ. സണ്ണി ഉദ്ഘാടനം ചെയ്തു. എം.വി. മാത്യു, ബീന മാത്യൂസ്, എം.എം. രാജു, സുമതി ഗോപാലൻ, പി.ജി. ജിൽജിൽ തുടങ്ങിയവർ സംസാരിച്ചു.