ആലുവ: കർഫ്യൂ പ്രഖ്യാപിച്ചതോടെ വരുമാനമില്ലാതെ ദുരിത്തിലായ ആലുവ ലാർജ് ക്ലസ്റ്ററിൽ ഉൾപ്പെട്ടവർക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അൻവർ സാദത്ത് എം.എൽ.എ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
ഭക്ഷ്യധാന്യ കിറ്റുകൾ, ലോണുകൾക്ക് മോറട്ടോറിയം, വ്യാപാരികൾക്ക് പലിശ ഇളവ് എന്നിവയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആലുവ നിയോജക മണ്ഡലത്തിലെ ആലുവ നഗരസഭ, കീഴ്മാട്, ചൂർണ്ണിക്കര, എടത്തല, ചെങ്ങമനാട് എന്നീ പഞ്ചായത്തുകൾ ആലുവ ലാർജ് ക്ലസ്റ്ററിലും ശ്രീമൂലനഗരം, നെടുമ്പാശ്ശേരി, കാഞ്ഞൂർ പഞ്ചായത്തുകളിലെ വിവിധ വാർഡുകൾ കൺണ്ടെയ്‌മെന്റ് സോണിലുമാണ്. കർഫ്യൂ ശക്തമാക്കിയതോടെ വീടിന് പുറത്തേക്ക് ഇറങ്ങാൻ പോലും ജനങ്ങൾക്ക് സാധിക്കുന്നില്ല.
വരുമാന മാർഗ്ഗ മടഞ്ഞവർക്ക് സർക്കാരിൻെറ കൈത്താങ്ങ് അനിവാര്യമാണെന്നും അടിയന്തിര സഹായം നൽകണമെന്നും അൻവർ സാദത്ത് എം.എൽ.എ ആവശ്യപ്പെട്ടു.