അങ്കമാലി: മാഞ്ഞാലിത്തോട്ടിലെ കരാർ ജോലികളിൽ ലക്ഷക്കണക്കിന് രൂപയുടെ അഴിമതി ആരോപിച്ച് പരിസ്ഥിതി പ്രവർത്തകൻ നൽകിയ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടതിനെക്കുറിച്ച് എം.എൽ.എ നിലപാട് വ്യക്തമാക്കണമെന്ന് എൽ.ഡി.എഫ് അങ്കമാലി നിയോജക മണ്ഡലം കൺവീനർ പി.ജെ.വർഗ്ഗീസ് ആവശ്യപ്പെട്ടു.ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ പ്രളയവുമായിബന്ധപ്പെട്ട് അനുവദിച്ച കോടിയിലധികം തുകയുടെ അവകാശവാദം ഏറ്റെടുത്ത എം.എൽ.എ അഴിമതി ആരോപണത്തെയും കളക്ടറുടെ അന്വേഷണ ഉത്തരവിനെയും സംബന്ധിച്ച് മൗനം ഭീക്ഷിക്കുന്നത് ദുരൂഹമാണ്. ഫണ്ട് അനുവദിച്ചുവെന്ന് അവകാശപ്പെടുന്ന എം.എൽ.എ യ്ക്ക് പണി നേരാവണ്ണം അഴിമതികൂടാതെ നടത്തിക്കുവാനും ഉത്തരവാദിത്വം ഉണ്ട്. അനുവദിച്ച തുകയുടെ 25 ശതമാനം പോലും പണി പൂർത്തികരിക്കാതെ ബിൽ മാറാൻ ശ്രമിക്കുന്ന കരാറുകാരന് എം.എൽ.എ ഒത്താശ ചെയ്ത് അഴിമതിക്ക് കൂട്ട് നിൽക്കുകയാണ് ചെയ്യുന്നത്. സ്വന്തം പാർട്ടിക്കാരായ കരാറുകാരന് വഴിവിട്ട സഹായം നൽകുവാൻ ഉദ്യോഗസ്ഥരിലും എം.എൽ.എ സ്വാധീനം ഉപയോഗിക്കുന്നതും അന്വേഷണ വിധേയമാക്കണമെന്നും അന്വേഷണം പൂർത്തീകരിക്കുന്നതുവരെ കരാറുകാരന് തുക നൽകരുതെന്നും എൽ.ഡി.എഫ് മണ്ഡലം കൺവീനർ പി.ജെ.വർഗ്ഗീസ് ആവശ്യപ്പെട്ടു.