ptz

കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് എഫ്.എൽ​.ടി.സി യിലേയ്ക്ക് ചോയിക്കരമുകൾ സൗഹൃദ റെസിഡന്റ് അസോസിയേഷൻ ആവശ്യ വസ്തുക്കൾ കൈമാറി. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിജു ബേബി ഏറ്റുവാങ്ങി. പഞ്ചായത്ത് ആരോഗ്യ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.കെ പോൾ, റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സോണി കെ.പോൾ, സെക്രട്ടറി വി.പി മനോഹരൻ, ട്രഷറർ സുധീഷ് കെ.എസ്, രാജേഷ് സി.കെ, സുധീഷ് എം.എസ്, മനോജ് സി.കെ തുടങ്ങിയവർ സംബന്ധിച്ചു.