egg-hen
അയ്യമ്പുഴ പഞ്ചായത്തിൽ മുട്ടക്കോഴി കുഞ്ഞു വിതരണം പ്രസിഡൻ്റ് നീതുഅനു നിർവഹിക്കുന്നു

കാലടി: അയ്യമ്പുഴപഞ്ചായത്തിൽ മുട്ടകോഴികുഞ്ഞുങ്ങളെ വിതരണം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.യു. ജോമോൻ അദ്ധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡൻ്റ് നീതുഅനു ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ നിജഷാജി ,വാർഡ് മെമ്പർമാരായ ടിജോ ജോസഫ്, ഷാജു പറപ്പിള്ളി, ഷെൽബി ബെന്നി,കെ.എ.ജോയി ,വെറ്റിനറി ഡോക്ടർ ജോമോൻ എന്നിവർ പങ്കെടുത്തു. ആയിരത്തി നാനൂറ് കുടുംബങ്ങൾക്ക് മുട്ടകോഴികുഞ്ഞു വിതരണം ചെയ്യും.