കാലടി: സർക്കാരിന്റെ സാമൂഹ്യക്ഷേമ പെൻഷൻ വിതരണം തുടങ്ങി. കാഞ്ഞൂർ കിഴക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് വഴിയുള്ള പെൻഷൻ വിതരണം ബാങ്ക് പ്രസിഡന്റ് ടി.ഐ. ശശി ശാരദരാജീവിനു നൽകി ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി പി.എ. കാഞ്ചന, എം.ജി. ശ്രീകുമാർ, കെ.കെ. രാജേഷ്‌കുമാർ, കെ.യു. അലിയാർ എന്നിവർ പങ്കെടുത്തു.