vadakkekotta
വടക്കേകോട്ടറോഡില്‍ വെള്ളം കയറിയപ്പോള്‍

തൃപ്പൂണിത്തുറ: കനത്ത മഴയിൽ തൃപ്പൂണിത്തുറ നഗരസഭയിലെ വിവിധ പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. വടക്കേകോട്ടറോഡ്, കോട്ടയ്ക്കകം, പള്ളിപ്പറമ്പ് കാവു്, കോൺവെന്റ് റോഡ്, തെക്കുംഭാഗം,എരൂർ പുതിയ റോഡ്, കൊപ്പറമ്പ് തുടങ്ങി വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. തെക്കുംഭാഗത്ത് പള്ളിപ്പാനത്ത് ഭാഗത്തെ നാലു വിട്ടുകാർ വെള്ളം കയറിയതിനെത്തുടർന്ന് ബന്ധുവീടുകളിലേയ്ക്ക് താമസം മാറ്റി.പേട്ട -മരട് റോഡിലും വെള്ളം കയറി.