തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. 12-ാം വാർഡിൽ കമ്മാട്ടു്, 14 ൽ പുല്ലുകാട്ടുവെളി,17ൽ വെട്ടിക്കാപ്പിള്ളി ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. പുല്ലുകാട്ടുവെളി ഭാഗത്ത് മൂന്നു വീട്ടുകാർ വെള്ളം കയറിയതിനാൽ താമസംമാറ്റി. വെള്ളക്കെട്ടിലായ പ്രദേശങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ്, വൈസ് പ്രസിഡന്റ് ജയകേശവദാസ്, പഞ്ചായത്ത് അംഗങ്ങളായ ടി.പി. സുനിൽ, ഗിരിജാ മിത്രൻ തുടങ്ങിയവർ സന്ദർശിച്ചു.