പറവൂർ : കൊവിഡ് സ്ഥിരീകരിച്ച ജയിൽ വാർ‌ഡന്റെ കുടുംബാംഗങ്ങളുടെ ശ്രവം പരിശോധനയ്ക്കെടുത്തു. മാതാപിതാക്കളുടെയും ഭാര്യയുടേയും കുട്ടിയുടേയും ശ്രവം പറവൂർ താലൂക്ക് ആശുപത്രിയിലാണ് പരിശോധനയ്ക്കെടുത്തത്. രണ്ട് ദിവസത്തിനകം ഫലം ലഭിക്കും. ആലുവ സബ് ജയിലിലെ വാർ‌ഡന് കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജയിൽ വാർഡനും കുടുംബാംഗങ്ങളും മറ്റുള്ളവരുമായ കുടുതൽ സമ്പർക്കമുണ്ടായിട്ടില്ലെന്നാണ് നിഗമനം.