പറവൂർ : ദളിത് കോൺഗ്രസ് നേതാവായ മാഞ്ഞാലി സ്വദേശി പി.കെ. ലൈജുവിനെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ ചമച്ച് വ്യക്തിഹത്യ നടത്തിയെന്ന പരാതിയിൽ ആലുവ വെസ്റ്റ് പൊലീസ് രണ്ട് പേർക്കെതിരെ കേസെടുത്തു. ആലുവ റൂറൽ എസ്.പിക്കാണ് ലൈജു പരാതി നൽകിയത്.