തൃക്കാക്കര: തൃക്കാക്കരയിലെ കരുണാലയം വൃദ്ധസദനത്തിലെ അന്തേവാസി കൊവിഡ് ബാധിച്ച് മരിച്ചു. കാക്കനാട് ചെമ്പുമുക്ക് ദേശീയകവല വാർഡിലെ കളപ്പുരക്കൽ വീട്ടിൽ ലൂസി ജോർജാണ് (91) മരിച്ചത്. ഇതോടെ കരുണാലയത്തിൽ കൊവിഡ് മരണം രണ്ടായി. സംസ്കാരം പ്രോട്ടോകോൾ പ്രകാരം ഇന്ന് ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ നടത്തും. ആദ്യഘട്ട പരിശോധനയിൽ ലൂസി ജോർജിന് കൊവിഡ് ഉണ്ടായിരുന്നില്ല. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് ഉള്ളതായി കണ്ടെത്തിയത്. നേരത്തെ അന്തേവാസി നായരമ്പലം സ്വദേശിനി മണുവെളിപ്പറമ്പിൽ ആനി ആന്റണി (76) കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
തൃക്കാക്കര നഗരസഭയിലെ കൊല്ലംകുടിമുഗൾ വാർഡിൽ കന്യാസ്ത്രീകൾ നടത്തുന്ന കരുണാലയത്തിൽ 143 അന്തേവാസികളാണുളളത്. മൂന്ന് കന്യാസ്ത്രീകൾക്കാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ 12 കന്യാസ്ത്രീകൾക്കും 39 അന്തേവാസികൾക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.