panchayath
തുറവൂർ പഞ്ചായത്തിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകർക്ക് പരിശീലനം നൽകുന്നു.

അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്തിലെ കൊവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്‌മെന്റർ സെന്റർ പ്രവർത്തനത്തിന് സജ്ജമായി. സെക്യൂരിറ്റി, സന്നദ്ധ,ശുചീകരണ പ്രവർത്തകർക്ക് എറണാകുളം ജനറൽ ആശുപത്രിയിലെ നഴ്‌സ് അനുപമ പരിശീലനം നൽകി. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി ബൈജു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ.വർഗീസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എം. ജെയ്‌സൺ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജി ബിനീഷ്, ഭരണസമിതി അംഗങ്ങളായ ലത ശിവൻ, ധന്യ ബിനു, ലിസി മാത്യു, സെക്രട്ടറി കെ.ജയചന്ദ്രൻ, നോഡൽ ഓഫീസർ അജയ്, ഡോ. അരുൺ ബാലകൃഷ്ണ എന്നിവർ പങ്കെടുത്തു. തുറവൂർ ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത അങ്കമാലി കൺവെൻഷൻ സെന്ററിലാണ് സെന്റർ പ്രവർത്തനമാരംഭിക്കുന്നത്.