ആലുവ: ആലുവ ലാർജ് ക്ലസ്റ്റർ മേഖലയിൽ കർഫ്യൂ നിയമങ്ങൾ ലംഘിച്ചതിന് നാല് കേസെടുത്തു. മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഒരു വാഹനം കണ്ടുകെട്ടി. ലോക്ക് ഡൗൺ ലംഘനങ്ങളുമായി ബന്ധപ്പെട്ട് റൂറൽ ജില്ലയിൽ എട്ട് കേസുകളെടുത്തു. രണ്ട് വാഹനങ്ങൾ കണ്ടുകെട്ടി.

മാസ്‌ക് ധരിക്കാത്തതിന് 112 പേർക്കെതിരെയും സാമൂഹ്യഅകലം പാലിക്കാത്തതിന് 12 പേർക്കെതിരെയും കേസെടുത്തു. കൊവിഡ് രോഗബാധയെ സംബന്ധിച്ച് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ തെറ്റായ കാര്യങ്ങൾ സോഷ്യൽ മീഡിയവഴി പരത്തുന്നത് പൊലീസിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം വാർത്തകൾ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ ഇന്ത്യൻശിക്ഷാനിയമം, ഐ.ടി. ആക്ട്, കേരള എപ്പിഡമിക് ഡിസിസ് ഓർഡിനൻസ് എന്നിവ പ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.