ആലുവ: കനത്ത മഴയിൽ കിഴക്കെ കടുങ്ങല്ലൂർ പ്രദേശത്തെ വീടുകളിലും കടകളിലും വെള്ളംകയറി. രാവിലെ തുടങ്ങിയ മഴയിൽ നരസിംഹസ്വാമി ക്ഷേത്ര കവലയിലെ കടകളിലും സമീപത്തെ പത്തോളം വീടുകളിലുമാണ് വെള്ളം കയറിയത്.
കടുങ്ങല്ലൂർ റോഡിന് ഇരുവശത്തുമുള്ള കാനകളിലെ ഒഴുക്ക് നിലച്ച് വെള്ളം പൊങ്ങിയതോടെ സമീപത്തെ മഹേഷ്, പ്രദീപ് എന്നിവരുടെ കടകളിലാണ് വെള്ളം കയറിയത്. പ്രശാന്തിയിൽ രാമൻകുട്ടി നായർ, അമ്പാടിയിൽ പി. നാരായണൻകുട്ടി, കണ്ണംകുളത്ത് ഇന്ദിരവട്ടത്തിൽ പുരുഷോത്തമൻ പിള്ള എന്നിവരുടെ വീടുകളിലെ പടിവരെ വെള്ളംഉയർന്നു. വീടിനുള്ളിലേക്ക് വെള്ളംകയറുമെന്ന സ്ഥിതി വന്നതോടെ രാമൻകുട്ടിനായരുടെ വീട്ടിൽ മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് കളയുകയായിരുന്നു.
മഴക്കാല പൂർവ്വ ശുചികരണം നടത്താതിരുന്നതാണ് വെള്ളക്കെട്ടിന് കാരണമെന്നും പൊതുകുളങ്ങളും തോടുകളും അടിയന്തരമായി വൃത്തിയാക്കണമെന്നും കോൺഗ്രസ് നേതാവ് ശ്രീകുമാർ മുല്ലേപ്പിളി ആവശ്യപ്പെട്ടു.