നെടുമ്പാശേരി: ചെങ്ങമനാട് ഗ്രാമപഞ്ചായത്തിലെ കൊവിഡ് പ്രാഥമിക പരിശോധന കേന്ദ്രമായി 14ാം വാർഡിലെ പുറയാർ നജാത്ത് നഴ്‌സിംഗ് കോളജ് ഹോസ്റ്റൽ പ്രവർത്തിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ദിലീപ് കപ്രശേരി അറിയിച്ചു. നാൽപ്പതോളം രോഗികളെ പരിശോധിക്കാൻ എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള കോളേജ് ഹോസ്റ്റൽ വിട്ടുനൽകിയ കോളേജ് മാനേജ്‌മെന്റിന് പഞ്ചായത്ത് അധികൃതർ നന്ദി അറിയിച്ചു. പരിശോധന കേന്ദ്രത്തിൽ രോഗികൾക്കാവശ്യമായ കിടക്ക, പുതപ്പ്, തലയിണ, ബക്കറ്റ് തുടങ്ങിയവ അൻവർസാദത്ത് എം.എൽ.എ നൽകി. പുറയാർ മില്ലേനിയം ക്ലബിൻെറയും വാർഡ് ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ യുവാക്കളുടെ കൂട്ടായ്മ മുറികൾ ശുചീകരിച്ചു.