ആലുവ: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്ര വഴിപാട് നിരക്കുകൾ വർദ്ധിപ്പിക്കരുതെന്ന് കേരള കോൺഗ്രസ് (എം) ജോസഫ് ഗ്രൂപ്പ് നേതാവ് ഡൊമിനിക്ക് കാവുങ്കൽ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ വഴിപാട് നിരക്കുകൾ വർദ്ധിപ്പിക്കാനുള്ള നടപടി ഭക്തരെ കൊള്ളയടിക്കുന്നതാണെന്നും നടപടികൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.