ആലുവ: ഇന്നലെ ആലുവയിലുണ്ടായ വെള്ളക്കെട്ടിന്റെ ചുവടുപിടിച്ച് നവമാദ്ധ്യമങ്ങളിൽ വ്യാജ വെള്ളപ്പൊക്ക പ്രചരണവും. 2018ൽ മാർക്കറ്റ് റോഡിലെ ഗ്രാൻഡ് കവലയിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ ചിത്രം ഇന്നലെ ചില ഫേസ് ബുക്കുകളിലും വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കുകയായിരുന്നു. ജനങ്ങളെ അനാവശ്യ ഭീതിയിലാക്കുന്ന പ്രചരണമാണ് നടന്നത്. കർഫ്യൂവിനെ തുടർന്ന് കടകൾ അടച്ചിട്ടിരിക്കുന്ന വ്യാപാരികളെയാണ് വ്യാജപ്രചരണം കൂടുതൽ ആശങ്കയിലാക്കിയത്.