കൊച്ചി: കടവന്ത്ര പി.ആൻഡ്.ടി കോളനി നിവാസികളെ പുനരധിവസിപ്പിക്കുന്നതിനായി മുണ്ടംവേലിയിൽ പണികഴിപ്പിക്കുന്ന ഫ്ളാറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആഗസ്റ്റ് പകുതിയോടെ ആരംഭിക്കുമെന്ന് ജി.സി.ഡി.എ ചെയർമാൻ അഡ്വ. വി സലിം പറഞ്ഞു. സാങ്കേതിക അനുമതിക്കായുള്ള അവസാനയോഗം കഴിഞ്ഞു. ഈ ആഴ്ച അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്. ഏഴു മാസത്തിനകം പണി പൂർത്തീകരിക്കാനാണ് ലക്ഷ്യംവയ്ക്കുന്നത്. കൊവിഡ് -19 മൂലമാണ് മാർച്ചിൽ പണി ആരംഭിക്കേണ്ട നിർമ്മാണ പ്രവൃത്തികൾക്ക് സാങ്കേതിക അനുമതി താമസിച്ചതെന്നും ചെയർമാൻ പറഞ്ഞു. മുണ്ടംവേലിയിൽ ജി.സി.ഡി.എ വക സ്ഥലത്ത് 82 കുടുംബങ്ങൾക്കുള്ള ഭവനസമുച്ചയമാണ് ഒരുക്കുന്നത്.