ആലുവ: കർഫ്യൂ മേഖലയായ ആലുവ ലാർജ് ക്ലസ്റ്ററിൽ നാല് ആരോഗ്യ പ്രവർത്തകർക്ക് ഉൾപ്പെടെ 15 പേർക്ക് ഇന്നലെ കൊവിഡ് രോഗം സ്ഥീരീകരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരായ ചൂർണിക്കര സ്വദേശിനി (35), പോത്താനിക്കാട് സ്വദേശിനി (29), വാഴക്കുളം സ്വദേശിനി (34), ശ്രീമൂലനഗരം സ്വദേശിനി (29) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

എടത്തല പഞ്ചായത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേർക്കും കടുങ്ങല്ലൂർ പഞ്ചായത്തിൽ അഞ്ച് പേർക്കും രോഗമുണ്ടെന്ന് കണ്ടെത്തി. ആലുവ നഗരത്തിൽ രണ്ട് സ്ത്രീകൾക്കും രോഗം സ്ഥിരീകരിച്ചു. കൂടുതൽ രോഗബാധിതരുണ്ടായിരുന്ന കീഴ്മാട് പഞ്ചായത്ത്, ആലങ്ങാട്, ചെങ്ങമനാട്, കരുമാലൂർ എന്നിവിടങ്ങളിൽഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്നലെ പുതിയ രോഗികളില്ല.